കഥയാണ്, അത്യാവശ്യം length ഉണ്ട്. പഴയ ചില സൗഹൃദങ്ങളെ വീണ്ടും പൊടിതട്ടിയെടുക്കാൻ ചിലർ നടത്തുന്ന യാത്ര. അതുപക്ഷേ അവരെ കൊണ്ടെത്തിക്കുന്നത് അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലേക്കും...
കുറച്ചുപേർക്ക് നന്ദി പറയാനുണ്ട്. ഒരു നല്ല കവിത എവിടുന്നു ഒപ്പിക്കുമെന്നു വിഷമിച്ചിരുന്ന എനിക്ക് വേണ്ടി വീണ്ടും തൂലിക കയ്യിലെടുത്ത അപർണ (അവസാന രണ്ടുകവിതയും അപർണയുടെ ഭാവനയിൽ വിരിഞ്ഞതാണ് - ഫുൾജാർ സോഡയും ക്ലൈമാക്സിലെ കവിതയും). ഞാൻ തന്നെ തട്ടിക്കൂട്ടിയ രണ്ടു 'UP ക്ലാസ് സ്റ്റാൻഡേർഡ്' കവിതകൾ എഡിറ്റ് ചെയ്തു വായിക്കാൻ പറ്റുന്ന കോലത്തിലാക്കിത്തന്ന അനുശ്രീ (പുകയും ഓട്ടോഗ്രാഫിലെ കവിതയും). 'പെട്ടന്ന് കഥയ്ക്ക് ഒരു കവർ പേജ് ഉണ്ടാക്കിത്തരാൻ പറ്റുമോ?' എന്ന ചോദ്യം ചോദിക്കേണ്ട താമസം മണിക്കൂറുകൾക്കകം സംഗതി റെഡിയാക്കിത്തന്ന ദിനേശ്. കഥ എഴുതാൻ തുടങ്ങിയതുമുതൽ തെറ്റും മറ്റുകുറ്റങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കുകയും എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്ത ശരത്.
Thankz a lot.
Comments
Post a Comment