The Story must be told




എൻ്റെ blog കാണാൻ എങ്ങനെയുണ്ടാകും, from others point of view? അതറിയാനുള്ള ഒടുക്കത്തെ curiosity കാരണമാണ് ഞാൻ ശരത്തിനു ബ്ലോഗിൻ്റെ address ഷെയർ ചെയ്തത്. കണ്ടയുടനെ അവൻ ഇഷ്ടപ്പെട്ടെന്നു പറഞ്ഞു, അഭിനന്ദിച്ചു, കൂടുതൽ മെച്ചപ്പെടുത്താൻ ഒരുപാടു suggestions ഒക്കെ തന്നു. അവസാനം അവനൊരു കാര്യം പറഞ്ഞു: "ഞാനൊരു സത്യം പറയട്ടെ.....ഞാനാദ്യമായിട്ടാ ഒരു ബ്ലോഗ് വായിക്കുന്നത്". എനിക്ക് ചിരിയാണ് വന്നത്. ഞാനവനെ സമാധാനിപ്പിച്ചു, "അത് കുഴപ്പമില്ല....ഞാനും ആദ്യമായിട്ടാ ഒരു ബ്ലോഗ് മര്യാദയ്ക്ക് കാണുന്നത്!!" (അഭിമാനത്തോടെയല്ല ഞാനത് പറഞ്ഞത്, but that was the fact). 

കോളേജിൽ പഠിക്കുന്ന കാലത്തു അവൻ എന്നെ ഇടയ്ക്കിടക്ക് വിളിക്കുമായിരുന്നു, അവൻ്റെ മനസ്സിൽ തോന്നിയ ഓരോരോ കഥകൾ പറയാൻ - "നീ ഇതൊക്കെ എവിടെയെങ്കിലും എഴുതണം, ഞാനിതൊക്കെ പെട്ടന്ന് മറക്കും". പിന്നീട് ജോലിയൊക്കെയായി ജീവിതയാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയപ്പോൾ അതൊക്കെ കുറഞ്ഞു, അവസാനം പൂർണമായും നിന്നു.

ഇപ്പോൾ ഞാൻ ബ്ലോഗെഴുതി തുടങ്ങിയെന്നു അറിഞ്ഞപ്പോഴാണ് അവൻ്റെ മനസ്സിൽ ആ ചിന്തകളൊക്കെ വീണ്ടും സടകുടഞ്ഞെഴുന്നേറ്റത്. അവൻ ഇന്ന് വിളിച്ചിരുന്നു, ഒരു പുതിയ കഥ പറയാൻ:

"കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. റിയയും ജോസൂട്ടിയും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഏതോ ഒരു വിരുതൻ ഡെസ്കിൽ heartൻ്റെ symbol വരച്ചിട്ട് അതിൽ 'Riya' എന്ന് എഴുതിയിരുന്നു. രാവിലെ ഇത് കണ്ട ജോസൂട്ടി  "റിയാ ...ദേ നോക്ക്" എന്നും പറഞ്ഞു ഡെസ്കിലേക്കു ചൂണ്ടിക്കാണിച്ചു അവൻ്റെ പാടുനോക്കിപ്പോയി. അത് ആരാണ് എഴുതിയതെന്ന് ആർക്കുമറിയില്ല. പക്ഷെ അത് ജോസൂട്ടി ആണെന്ന് റിയ വിശ്വസിച്ചു.


                           ----------------------------------------


ഇന്ന് റിയക്ക് ഏകദേശം ഇരുപത്തഞ്ചു വയസ്സായി. ആ ഡെസ്കിലെ കരവിരുത് എങ്ങനെയൊക്കെയോ അവളുടെ മനസ്സിൽ പതിഞ്ഞിരുന്നു, അവളോടൊപ്പം അതും വളർന്നു. പക്ഷെ അത് ഇതുവരെ തുറന്നു കാണിക്കാൻ അവൾക്കു ധൈര്യമുണ്ടായിരുന്നില്ല. പത്താം ക്ലാസിനു ശേഷം 'Good bye' പറഞ്ഞുപോയ ജോസൂട്ടിയെ സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ വീണ്ടും കണ്ടുപിടിച്ചു.അവർ നല്ല ഫ്രണ്ട്സാണ്. FBയിൽ chat ചെയ്യാറുണ്ട്. പക്ഷെ റിയയുടെ ഹൃദയമിടിപ്പുകൾ മനസ്സിലാക്കാൻ ജോസൂട്ടിക്ക്   ഇനിയും സാധിച്ചിട്ടില്ല. റിയക്കാണെങ്കിൽ അത് തുറന്നു പറയാനുള്ള ധൈര്യം ഇനിയും ഉണ്ടായിട്ടില്ല..."


"എന്നിട്ട്?", ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. 


"കഥ അത്രയേ ഒള്ളു...", He replied.


"അപ്പൊ ബാക്കി....?", എനിക്ക് മനസ്സിലായില്ല.


"അത് നീ ചെയ്യണം".


'What the .......!', എനിക്ക് ശരിക്കും ദേഷ്യം പിടിച്ചു. He explained: "ഈ റിയയും ജോസൂട്ടിയും എൻ്റെ ഫ്രണ്ടിൻ്റെ friends ആണ്. നീ ഇതൊരു കഥയായി എഴുതി താ. അതെനിക്ക് ജോസൂട്ടിയെ കാണിക്കണം....." 



Comments

  1. This comment has been removed by the author.

    ReplyDelete
  2. Josoottye kaanan aval Ellaa palliperunnalinum povum... Doore ninn nokkikaaanum .aduth poi samarikkilla... Pediyaanu. 13 varshamaayi ithu mudangathe nadakkunnu . Avananel onn thirinj nokkunnu polumilla.. Enthaayirikkum Karanam ? Ini avenu vere Valla ............

    ReplyDelete

Post a Comment