DC ലാബ് ഇസ്‌തം💓


"ഈ കാലം എന്നേം കൊണ്ടങ്ങു പോവാ... അതിൽ കയറി ഞാനുമങ്ങു പോവാ..." എനിക്കിഷ്ടപ്പെട്ട ഒരു ഫിലിം ഡയലോഗ് ആണിത്. ലൈഫിൽ എന്ത് വേണം എങ്ങനെ വേണം എന്നൊക്കെ ഇപ്പോഴും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. ഇനി എടുത്ത തീരുമാനങ്ങൾ അതേപടി നടത്തിത്തരാൻ പടച്ചോന് അത്ര interest പോര. എന്നാലും വഴിമുട്ടിയെന്നു തോന്നുമ്പോൾ അങ്ങേരു തന്നെ ഓരോരോ അവസരങ്ങൾ എറിഞ്ഞുതരും, അതിൽ കയറിയങ് പിടിക്കും. പിന്നെ ആ വഴിക്കാകും. ഐസറും അങ്ങനെയൊന്നായിരുന്നു...

പിന്നീട് അവിടുന്ന് വന്ന ചോയ്സ് ആയിരുന്നു കെമിസ്ട്രി. പഠിക്കാൻ എളുപ്പം തോന്നിയതുകൊണ്ട് മാത്രമല്ല, കുറച്ചൊക്കെ അതിൽ താല്പര്യവുമുണ്ടായിരുന്നു. പക്ഷെ, ഒരു കെമിസ്ട്രി ലാബിനോട് എന്തൊക്കെയോ ഒരു ഇഷ്ടക്കേടുണ്ടായിരുന്നു. നാളിതുവരെ ഒരു ലാബ് കോഴ്സും മര്യാദയ്ക്ക് ചെയ്തതായി ഓർമ്മയില്ല. മൻമോഹൻ സാറിൻ്റെയൊക്കെ ലാബ് കോഴ്സ് (Organic Chemistry II) ഓർക്കുമ്പോൾ ഇപ്പോഴും വല്ലാത്ത ഒരു അസ്വസ്ഥത അനുഭവപ്പെടും. അത്രയ്ക്ക് ടെൻഷനടിച്ചിട്ടുണ്ട് ആ നാളുകളിൽ. ലാബ് ചെയ്യുന്നതിലായിരുന്നു പ്രോബ്ലം, അല്ലാതെ പഠിക്കുന്നതിലല്ല. (പക്ഷെ ഐസറിൽ എനിക്ക് ഏറ്റവുമധികം ബഹുമാനം തോന്നിയിട്ടുള്ള കെമിസ്ട്രി ഫാക്കൽറ്റി അദ്ദേഹമാണ്, ഒരു പക്ഷെ ഇന്നും എന്നെ കണ്ടാൽ ഇങ്ങോട്ട് ചിരിക്കുന്ന ചുരുക്കം ചില ഫാക്കൽറ്റീസിൽ അദ്ദേഹവുമുണ്ട്). 
ഒരിക്കൽ നിഷാന്തിൻ്റെ നിർദ്ദേശപ്രകാരം കെമിസ്ട്രി ക്ലബിന് വേണ്ടി ഒരു വീഡിയോ ചെയ്തുകൊടുത്തത് ഓർമ്മയുണ്ട്. അതിലെ ഒരു ഭാഗം കെമിസ്ട്രിയിലെ mind-blowing experiments ആയിരുന്നു. ഫസ്റ്റ് ഇയറിലേയും സെക്കന്റ് ഇയറിലേയും പിള്ളേരെ കെമിസ്ട്രിയിലേക്ക് ആകർഷിക്കലായിരുന്നു ഉദ്ദേശം. വീഡിയോ ഉണ്ടാക്കാൻ വേണ്ടി പത്തുനൂറ് experiments യൂട്യൂബിൽ കണ്ട എനിക്ക് ഒരു എഫക്റ്റും ആയിട്ടില്ലായിരുന്നു, വീഡിയോ കണ്ടവർക്ക് വല്ലതും കിട്ടിയോ ആവോ...



പണ്ട് ഒരു സമ്മർ വെക്കേഷനിൽ ഹൈദരാബാദിൽ ഒരു പ്രോജക്ടിന് പോയിരുന്നു. ആ ലാബിൽ വെറും മൂന്നു ദിവസമാണ് ഞാൻ പോയത്. സാർ ഒരു പാവമായിരുന്നു. പക്ഷെ എനിക്ക് ഗൈഡ് ആയി തന്ന ആ PhDയെ തീരെ ഇഷ്ടപ്പെട്ടിട്ടില്ല, lab atmosphere too... വന്ന ആഴ്ചയിലെ ആദ്യത്തെ ശനിയാഴ്ച ആ PhD എന്നോടൊരു കാര്യം ചോദിച്ചു - "നാളെ എന്താ പ്ലാൻ?", ഫ്രണ്ട്സിൻ്റെ കൂടെ കറങ്ങണമെന്നു പറഞ്ഞപ്പോൾ - ok, this sunday you go. But in next sundays, please come to lab, no much work will be there, just one hour enough, just simple matters like switch of heater, blah blah... ഒരു ടിപ്പിക്കൽ തെലുങ്കു സ്ലാങ്ങിൽ ആ PhD പറഞ്ഞു. അന്ന് തീർന്നതാ തിരുമേനി അവിടെ നിക്കാനുള്ള പൂതി. എടുത്തുചാട്ടമാണെന്നു അറിഞ്ഞുകൊണ്ടും ഞാൻ അവിടെ നിന്നിറങ്ങി, കൂട്ടിനുണ്ടായിരുന്ന ഫ്രണ്ട്‌സ് എതിർത്തിട്ടുപോലും, രാമോജി ഫിലിം സിറ്റി കാണാനുള്ള ആഗ്രഹം കൊണ്ട് ഒരാഴ്ച കൂടി ഹോസ്റ്റലിൽ തങ്ങി.
അന്നെനിക്ക് ഉണ്ടായ ഒരു സംശയമുണ്ട്, How will I manage my 5th year project??

DC എന്ന ദീപക് ചോപ്ര, 4th ഇയർ 2nd സെമിലാണ് ഞങ്ങൾക്ക് ആദ്യമായി ക്ലാസ്സെടുക്കാൻ വരുന്നത്. പത്തുമിനിറ്റ് ക്ലാസ് എടുത്ത ശേഷം ഒരു ഫോൺ വന്നു പുറത്തേക്കുപോയപ്പോൾ ക്ലാസ് മൊത്തം ഒന്ന് ശ്വാസം വിട്ടത് ഇപ്പോഴും ഓർമ്മയുണ്ട്. "ഞാനായിട്ട് താഴില്ല, നിങ്ങൾ ഉയർന്നാൽ നിങ്ങൾക്ക് കൊള്ളാം", "I will threw balls at you, you have to hit it, You can even hit SIXES, Out of 200 you should score atleast 80, otherwise..." - ഡയലോഗ്സിന് യാതൊരു കുറവുമില്ലായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഞാൻ ആ ലാബ് തിരഞ്ഞെടുത്തു?? 
CPI 'ആവശ്യത്തിലധികം' ഉള്ളതുകൊണ്ട് കോമ്പറ്റിഷൻ കുറവുള്ള ഒരു ലാബ് വേണമായിരുന്നു. അതുമാത്രം പോരാ, അത്യാവശ്യം ഫ്രീഡം വേണം, രാത്രി ഒരുപാട് വൈകിവരുന്ന പതിവ് പാടില്ല. കൂടുതൽ പണി തരാത്ത സർ ആകണം. ഇതിനൊക്കെ പറ്റിയത് DC തന്നെയെന്ന് സീനിയർസിൽ നിന്ന് മനസ്സിലായി. ഒരു എൺപത് ശതമാനവും ഇങ്ങനെത്തന്നെ വന്നു, പക്ഷെ പണി കിട്ടിയിട്ടുണ്ട്. അതുപക്ഷേ അവസാന രണ്ടു മാസമേ ഉണ്ടായിരുന്നുള്ളൂ. ചോദിച്ച ഉടനെ സാർ ഓക്കേ പറഞ്ഞു. എന്നിട്ടും ഡിപ്പാർട്മെന്റിൻ്റെ CPI അനുസരിച്ചു വരി നിർത്തുന്ന വൃത്തികെട്ട ഏർപ്പാടിൽ അല്പം വിയർത്തതാണ്... എൻ്റെ മുമ്പിലുള്ള ഒരാൾ സാറിനെ സെലക്ട് ചെയ്തു, അതോടെ Vacancy വാക്കൻസി തീരുകയും ചെയ്തു. പക്ഷെ അവൻ സാറിനോട് നേരത്തെ പറഞ്ഞുവെച്ചിട്ടില്ലാത്തതുകൊണ്ട് DC എന്നെ തെരെഞ്ഞെടുത്തു. അല്ലെങ്കിലും സർ അന്നും ഇന്നും പറയുന്നതാണ്, CPI ഒരു ഘടകം ആകില്ലെന്ന്...

പ്രദീപ് ഭയ്യ - അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. സർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് - "call him Pradeep, not bhayya kuyya something like that... be professional", പക്ഷെ എനിക്കതിനു സാധിക്കില്ലായിരുന്നു (ഞാൻ അല്ലെങ്കിലും കുറച്ചു കൂടുതൽ respect കൊടുക്കുന്ന പോലെ തോന്നാറുണ്ട്. സാർ തന്നെ ഇക്കാര്യത്തിൽ എന്നെ ആക്കാറുണ്ട്, ഫോൺ വിളിച്ച ശേഷം Yes sir, tell me sir, എന്നൊക്കെ എന്നോട് ഇങ്ങോട്ട് പറയും). Anyway, I  always call him bhayya. He is different from others. സമ്മറിൽ പ്രോജെക്ടിന് വന്ന മൂന്നുപേരിൽ രണ്ടുപേരും അടുത്ത വർഷവും ആ ലാബിൽ വന്നെങ്കിൽ അതദ്ദേഹത്തിൻ്റെ കഴിവ് മാത്രമാണ്. ഇതിനോടൊപ്പം ഒരു incident കൂട്ടിവായിക്കാം - project studentsൽ ഒരുത്തൻ ശനിയാഴ്ച വന്നില്ല - ശനിയാഴ്ച വരാൻ उसको मन नही है- ഉടനെ മൂപ്പര് അവർക്ക് ശനിയാഴ്ച ലീവ് ആയി പ്രഖ്യാപിച്ചു (എനിക്കും ലീവ് ആക്കുമോ എന്ന് ഞാൻ ചോദിച്ചതാണ്, പക്ഷെ 'ഒത്തില്ല'). May be we feel a little bit odd, but those are they way he made them to come lab again and again - നാലഞ്ചു saturdays പോയാലെന്താ, അതിനു പകരം അടുത്ത വിൻെറിലും സമ്മറിലുമൊക്കെ അവന്മാർ ലാബിൽ വന്നു.

അങ്ങേരെ ആദ്യമായി കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. എനിക്ക് ആദ്യം ഗൈഡ് ആയി തന്നിരുന്ന രാഹുൽ പറഞ്ഞതനുസരിച്ചു ഞാൻ ലാബിൽ ചെന്നു. കമ്പ്യൂട്ടറിൽ എന്തോ വർക്ക് ചെയ്തുകൊണ്ടിരിക്കയിരുന്നു. എൻ്റെ മുഖത്തു മര്യാദയ്ക്ക് നോക്കാതെയാണ് പുള്ളി സംസാരിച്ചത്. സത്യത്തിൽ എൻ്റെ മുന്നിലേക്ക് രണ്ടു ഓപ്ഷൻ ഇട്ടു തന്നു. ആദ്യത്തേത് അത്യാവശ്യം സേഫ് ഗെയിം ആണ്, രാഹുലിന് കീഴിൽ, exactly what I needed. പക്ഷെ ഇയാളുടെ കൂടെ ചേർന്നാൽ result ഒന്നും ഉറപ്പു പറയാൻ പറ്റില്ല, കാരണം അതൊരു പുതിയ ഫീൽഡ് ആയിരുന്നു, ലാബിൽ മുമ്പ് ചെയ്യാത്തത്. സത്യം പറഞ്ഞാൽ ഞാൻ അയാളുടെ സിനിമാ സ്റ്റൈൽ ഡയലോഗിൽ വീണുപോയതാ. അങ്ങനെയൊക്കെ പറഞ്ഞു പേടിപ്പിച്ചെങ്കിലും എൻ്റെ 5th ഇയർ പ്രോജെക്ടിനാണ് അങ്ങേരു പ്രാധാന്യം കൊടുത്തത്. അതുകൊണ്ട് തന്നെ പലപല  പ്രൊജെക്ടുകളിൽ എന്നെ പങ്കുചേർത്തു (including those of summer interns), ഒന്നിൽ പോയാൽ മറ്റൊന്നിൽ പിടിക്കാലോ.

മൂപ്പര് ആദ്യമായി discussion വെച്ച ദിവസം ഞാൻ കുളമാക്കിയിട്ടുണ്ട്. സത്യത്തിൽ ഞാൻ ലാബിൽ കുറച്ചു കഴിഞ്ഞേ ജോയിൻ ചെയ്യൂ എന്നു പറഞ്ഞതാ. പക്ഷെ അങ്ങേര് വിടുന്ന ലക്ഷണമില്ല. ഒരു ഹോസ്പിറ്റൽ കേസ് കാരണം എനിക്ക് സമയത്തിന് എത്താൻ പറ്റിയില്ല. അല്പം വൈകി എത്തിയപ്പോഴേക്കും അങ്ങേരു ഞാൻ വരില്ലെന്ന് വിചാരിച്ചു സ്ഥലം വിട്ടിരുന്നു. I felt bad for screwing up the first meeting itself. മൂപ്പരെ ഫോണിൽ വിളിച്ചു, പക്ഷെ അങ്ങേർക്ക് യാതൊരു പ്രോബ്ലെവും ഇല്ല.

പ്രദീപ് ഭയ്യാ ഒരു പ്രസന്റേഷൻ പറഞ്ഞു, ഞങ്ങൾ നാലു പേർക്കുമിടയിൽ മാത്രം. മറ്റുള്ളവർക്ക് ഞങ്ങളുടെ ലാബിൻ്റെ ബൈബിൾ ആയ Desiraju ബുക്കിലെ ഭാഗങ്ങൾ, എനിക്ക് ഒരു COF (Covalent Organic Framework) പേപ്പറും. അങ്ങേരു തന്ന മൂന്നുനാലു പേപ്പർ ഞാൻ നോക്കി, അതിൽ ഏറ്റവും ചെറിയ ഒന്ന് ഞാൻ സെലക്ട് ചെയ്തു ( അതിലെ contentൻ്റെ വലിപ്പമനുസരിച്ചാണ് ഞാൻ ചെറുതെന്ന് പറഞ്ഞത്). പക്ഷെ ഞാൻ സെലക്ട് ചെയ്തെത് ഒരു JACS പേപ്പർ ആയിരുന്നു - അതൊന്ന് മനസ്സിലാക്കിയെടുക്കാൻ തന്നെ ഞാൻ പെട്ട പാട്!

ഒഫീഷ്യലി ആദ്യമായി ലാബിൽ പോയത് NET പരീക്ഷയ്ക്ക് ശേഷമാണ് (NET നു പഠിക്കാൻ വേണ്ടിയാണ് അതുവരെ ലീവ് ആക്കിയത്, പക്ഷെ അതിനു പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയില്ല). First day സത്യം പറഞ്ഞാൽ ഫുൾ വാഷിംഗ് ആയിരുന്നു. മുമ്പ് crystallizationനു വെച്ച ഒരുപാട് കുഞ്ഞു കുഞ്ഞു beakers ഉണ്ടായിരുന്നു. പറഞ്ഞതിലും കൂടുതൽ വാഷ് ചെയ്തുകൊടുത്തു. അതുകൊണ്ടായിരിക്കാം, പിന്നെ ആ ലാബിലെ വാഴ്ച്ചക്കിടയിൽ ഒരിക്കൽ പോലും ഇതിൻ്റെ പത്തിലൊന്നുപോലും പോലും വാഷ് ചെയ്യേണ്ടിവന്നിട്ടില്ല.

ലാബിൽ നമ്മുടെ വർക്ക് ടൈം നാം ആദ്യം സെറ്റ് ചെയ്യുന്നത് തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത്, unless they say otherwise. നോമ്പ് ആയതിനാൽ ആദ്യമൊക്കെ ഞാൻ പത്തുമണിക്ക് കയറി ഒരു ആറു മണി ആകുമ്പോൾ ഇറങ്ങുമായിരിന്നു. ഒരിക്കൽ ഒരു അഞ്ച് മണി ആയപ്പോൾ തന്നെ എനിക്ക് മടുത്തു. ഞാൻ ലാബിനു പുറത്തിറങ്ങി ഹാളിലെ ജനാലയുടെ അടുത്ത് പോയി കാറ്റുകൊണ്ടിരുന്നു. ഇതുകണ്ട ഭയ്യ പറഞ്ഞു - "If your work is over, you can go. No need to stay here" - കേട്ടയുടനെ ഞാൻ പോയി. അതൊരു വേദവാക്യം  പോലെയായിരുന്നു എനിക്ക്. വൈകുന്നേരം ക്രിക്കറ്റിനു വരാതിരുന്നാലുള്ള ആന്റണിയുടെയും ആഷിഷിൻ്റെയും തെറി അല്പം കുറക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. നോമ്പ് കഴിഞ്ഞ ശേഷവും ഞാൻ ആ ടൈം തന്നെ ഫോള്ളോ ചെയ്തു, nobody said anything. പിന്നീടൊരു ദിവസം എന്തോകാരണത്താൽ ആറുമണി കഴിഞ്ഞും  എന്നെ ലാബിൽ കണ്ടപ്പോൾ മൂപ്പര് എന്നെയൊന്നു ഊതിയത് ഓർമ്മയുണ്ട്.

സത്യത്തിൽ പുള്ളി ഉള്ളതുകൊണ്ടാണ് എനിക്ക് നല്ലവണ്ണം relax ചെയ്യാൻ പറ്റിയത്. കാരണം എന്ത് പ്രശ്നം വന്നാലും അത് തീർക്കാൻ എന്തെങ്കിലും വഴി കണ്ടെത്തും. ഒരിക്കൽ സർ വർക്ക് ഡിസ്‌കസ് ചെയ്യാൻ രാവിലെ പത്തുമണിക്ക് ഓഫീസിലേക്ക് വരൻ പറഞ്ഞു. പക്ഷെ പ്രദീപ് ഭയ്യ സമ്മതിച്ചില്ല (പറയാൻ ഒന്നുമില്ലെന്ന് അങ്ങേർക്കറിയാം) - "സാർ അതൊക്കെ മറന്നോളും, എല്ലാം ഞാൻ ശെരിയാക്കാം, നീ എൻ്റെ പേര് പറഞ്ഞാൽ മതി". ആ വാക്കു കേട്ട് ഞാനിരുന്നു, അല്പം ടെൻഷനോടെ ആണെങ്കിലും. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് സാർ ലാബിലേക്ക് വരുന്നു, എന്താ വരാതിരുന്നെതെന്ന ചോദ്യവും. ഞാൻ ഉടനെ അങ്ങേരെ നോക്കി -  "I told him to make every details fair and then we will meet sir". Agreed - സർ ഓക്കേ പറഞ്ഞു.
പക്ഷെ രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രൊജക്റ്റ് ഒന്നുമാകാത്തതിൻ്റെ പേര് പറഞ്ഞു സാറിൻ്റെ വായിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു കേട്ടിരുന്നു. അതിൻ്റെ ദേഷ്യത്തിൽ ഭയ്യാ XRD instrument ബുക്ക് ചെയ്ത് സമ്മർ സ്റുഡന്റ്സിൻ്റെ കൂടെ synthesize ചെയ്തിരുന്ന c0-crystals charecterize ചെയ്യാൻ തുടങ്ങി, ഉടനെ റിസൾട്ടും കിട്ടി. അപ്പോൾ പുള്ളിയുടെ ഡയലോഗ് - "വാ... ഇപ്പോൾ തന്നെ സാറിൻ്റെ ക്യാബിനിൽ പോകാം, എന്നിട്ട് ഇത് മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കാം..."

പ്രദീപ് ഭയ്യാ അല്ലെങ്കിലും അത്ര എളുപ്പം പിടിതരുന്ന ആളായിരുന്നില്ല. പാവമാണ്, പക്ഷെ അത് ആദ്യം മനസ്സിലാവില്ല. പുള്ളിയെ കുറിച്ച് കൂടുതൽ അറിയുന്നത് ഞങ്ങൾ SCXRD ബുക്ക് ചെയ്യുന്ന ദിവസങ്ങളിലാണ്. ആ instrument വല്ലപ്പോഴും കിട്ടുന്നതുകൊണ്ട് മാക്സിമം മുതലാക്കാൻ വേണ്ടി രാത്രി വൈകി ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഒന്ന് experimentനു വെച്ചാൽ മിനിമം രണ്ടുമൂന്നു മണിക്കൂർ എങ്കിലും എടുക്കും തീരാൻ. ആ വെയ്റ്റിംഗ് ടൈമിൽ പുള്ളിയുടെ കൂടെ നടക്കാനിറങ്ങും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും - It was awesome!!

ഇനി സാറിൻ്റെ കാര്യം. ലാബിൽ ചേർന്ന രണ്ടുമൂന്നു മാസം എന്നെക്കുറിച്ചോ എൻ്റെ പ്രൊജെക്ടിനെക്കുറിച്ചോ ഒന്നും ചോദിക്കാറില്ലായിരുന്നു. അതുകൊണ്ട് ഞാനും ഹാപ്പിയായിരുന്നു. സാർ ഫോൺ വിളിക്കുന്നത് കണ്ടാൽ എല്ലാവരും എന്നോടാണ് എടുക്കാൻ പറയുക, കാരണം എനിക്ക് അധികം പണിയൊന്നുമുണ്ടാവില്ല, അതുകൊണ്ട് 'എന്തായി' എന്ന ചോദ്യവുമുണ്ടാവില്ല. അല്ലെങ്കിലും ചിലപ്പോഴൊക്കെ സർ വിളിക്കുന്നത് എല്ലാരും ലാബിൽ തന്നെ ഉണ്ടോ എന്നറിയാനായിരിക്കും. എന്നിട്ട് ആരാണോ ഫോണെടുക്കുന്നത്, ബാക്കിയുള്ളവരെ ചോദിക്കും. ഇവരെന്തിനാ സാറിനെ ഇങ്ങനെ പേടിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ പ്രൊജക്ടിൻ്റെ അവസാനകാലത്തു അതെനിക്ക് ശെരിക്കും മനസ്സിലായി. നമ്മുടെ വർക്കിൽ സാർ കണ്ണുവെച്ചാൽ പിന്നെ അത് തീർക്കാതെ മര്യാദയ്ക്ക് ഉറങ്ങാൻ പോലും വിടില്ലെന്ന്.

ചില നേരത്തു ഓരോരോ തോന്നലുകളാണ് സാറിന്. ഒരു ദിവസം ലാബിൽ വന്ന് തീരെ വൃത്തിയില്ലെന്ന് പറഞ്ഞു തുടങ്ങിയതാണ്. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല, കെമിക്കൽസ് വെച്ച പൊസിഷൻ ശെരിയല്ല, അങ്ങനെ ഓരോന്ന്... തലേ ദിവസം വരെ ഇതൊക്കെ കണ്ടിട്ടും ഒന്നും പറയാത്ത ആളാണ്. അന്ന് സാർ ശെരിക്കും കലിതുള്ളിയാണ് നിന്നത്, ഫുൾ ഡേ ക്ലീനിങ് ആയിരുന്നു പണി (അന്ന് ആരോ ലാബ് സന്ദർശിക്കുമെന്ന് കേട്ടിരുന്നു, ഇനി അതുകൊണ്ടാണാവോ). ലാബ് ക്ഷേത്രം പോലെയാണെന്നാ പറഞ്ഞത്. ഇതിനുമുമ്പ് ഇങ്ങനെ കുറച്ചെങ്കിലും ഷോ കാണിച്ചത് അവന്തിക ആദ്യമായി ലാബിൽ വന്ന ദിവസമായിരുന്നു (അതുപിന്നെ നമുക്ക് ഊഹിക്കാം, പുതിയ PhD അല്ലേ). ഭയ്യാ ഷൂ ഇടാത്തതുകൊണ്ട് ശെരിക്കും കേട്ടു. ഇതുകണ്ട് ഷൂ ഇടാത്ത ഞാൻ അത് സാറിൽ നിന്ന് ഒളിപ്പിക്കാൻ പെടാപാട് പെടുന്നുണ്ടായിരുന്നു. എന്നെയും കണ്ടു കാണും, പക്ഷെ ഒന്നും പറഞ്ഞില്ല, കാരണം അന്നത്തെ 'target' ഭയ്യാ ആണ്. ഒരിക്കൽ assignment എല്ലാ ഉത്തരങ്ങളും ശെരിയായിട്ടും എഴുതിയ 'കോലം' ശെരിയല്ലെന്ന് പറഞ്ഞു അവന്തികയെ നിർത്തിപ്പൊരിച്ചതാണ്. അതത്രെയേ ഒള്ളൂ, നമ്മളെ നോട്ടമിട്ടാൽ പിന്നെ പണിയാകും...

"നീയൊരു പത്തുപതിനഞ്ച് സ്കീം റെഡിയാക്ക്. അതിൽ ഒരെണ്ണം, ജസ്റ്റ് ഒരെണ്ണം ക്ലിക്ക് ആയാൽ മതി... അത് മതി നമുക്ക്", COF പ്രോജക്ടിൻ്റെ കാര്യത്തിൽ ഭയ്യ ഇടയ്ക്കിടക്ക് പറയാറുള്ളതായിരുന്നു (പറഞ്ഞപോലെ ഒന്ന് ക്ലിക്ക് ആയി, അത് ഒടുക്കം പേപ്പറിലുമെത്തി). ആ പ്രോജക്ടിൻ്റെ approvalനു വേണ്ടി ഭയ്യ ഒരുപാട് സാറിൻ്റെ മുമ്പിൽ വാദിച്ചിട്ടുണ്ട്, ഒരുപാട് തള്ളിയിട്ടുണ്ട് എന്ന് പറയുന്നതാവും ശെരി. സാർ മനസില്ലാമനസോടെ തന്ന പ്രൊജക്റ്റ് ആയതുകൊണ്ട് തന്നെ അതിനനുവദിച്ച ഫണ്ടും കുറവായിരുന്നു. ഫണ്ടിന് വേണ്ടി സാറിൻ്റെ പിന്നാലെ ഓടിയത് ഇപ്പോഴും ഓർമ്മയുണ്ട്. സ്റ്റെയർകേസ് കയറുമ്പോൾ ഞാനും ഭയ്യയും പിറകേ ചെന്നു, അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു റിസൾട്ട് കാണിച്ചു സാറിനെ ഒന്ന്  പ്രീതിപ്പെടുത്തണം, എന്നിട്ട് കൂടുതൽ കെമിക്കൽസ് വാങ്ങാനുള്ള ഫണ്ടിംഗ് തരപ്പെടുത്തണം - ഇതൊക്കെയായിരുന്നു ഉദ്ദേശം. റിസൾട്ട് കാണിച്ചു, പക്ഷെ അത്രക്ക് impress ആയ മട്ടില്ല. എന്നാലും ഫണ്ടിങ്ങിൻ്റെ കാര്യം എടുത്തിട്ടു. മറുപടി ഇതായിരുന്നു - "പ്രദീപ്, COF കിട്ടിയാൽ JACS ഉറപ്പാണെന്നല്ലേ നീ പറഞ്ഞത്. ഇപ്പോൾ ഉള്ള കെമിക്കൽസ് എന്തായാലും അത് synthesis ചെയ്യാൻ ധാരാളമാണ്, അതുവെച്ചു ഒരു JACS ഇറക്ക്, അപ്പോൾ ഡിറക്ടറുടെ വക ഒരു ലക്ഷം പാരിദോഷികം കിട്ടും, അതുവെച്ചു ബാക്കി പരീക്ഷണങ്ങൾക്കുള്ള കെമിക്കൽസ് വാങ്ങാം " - what a troll, I loved it!!

ആ സമയത്തെ ഒരു കോൺഫെറെൻസും മിസ്സ് ആക്കിയില്ല. കാരണം വളണ്ടിയർ ലിസ്റ്റിൽ contribute ചെയ്യാൻ പറഞ്ഞുകൊണ്ട് ഏതെങ്കിലും ഫാക്കൽറ്റി മെയിൽ അയച്ചാൽ ഫസ്റ്റ് ചോയ്സ് ഞാനായിരിക്കും. ചോദിക്കലും പറച്ചിലുമൊന്നുമില്ല. എനിക്കാണെങ്കിൽ പ്രത്യേകിച്ച് പണിയൊന്നും കാണില്ലെന്ന് സാറിനറിയാം. പക്ഷെ ഞാനതു ആസ്വദിച്ചു, ലാബിൽ പോകണ്ട, free registration kit, free food, etc. ഒരിക്കൽ രാവിലെ ലാബിൽ ചെന്നപ്പോഴാണ് അറിയുന്നത് സാർ വന്നിരുന്നെന്നും ആരെയും കാണാത്തതുകൊണ്ട് ദേഷ്യപ്പെട്ടാണ് ഇറങ്ങിപ്പോയതെന്നും. പണി കിട്ടിയെന്നു വിചാരിച്ചിരിക്കുമ്പോഴാണ് അന്ന് Pre-ICOS ഉള്ളതും അതിനെന്നെ volunteer ആയി സാർ suggest ചെയ്ത കാര്യവും ഓർമ്മ വന്നത്. ഉടനെ മുങ്ങി...

In-house symposium (അഥവാ InTeRaCTiON) ഞങ്ങളെ ബാച്ചിലെ പലർക്കും ഒരു പണി കൊടുത്തിരുന്നു - Flash Presentation. ആദ്യം ഞാൻ സേഫ് ആയിരുന്നു. സാർ അതിനെക്കുറിച്ചു ഒരു സൂചന പോലും തന്നില്ല. ഒരാഴ്ച മാത്രം സമയം ബാക്കിയായപ്പോൾ ഞാൻ രക്ഷപ്പെട്ടെന്നു സമാധാനിച്ചു. പക്ഷെ രണ്ടു ദിവസത്തിനുള്ളിൽ കാര്യം കലങ്ങി മറിഞ്ഞു. ആരോ പിൻവലിഞ്ഞത്‌ കാരണം വാക്കൻസി വന്നു - സഞ്ജിത് കൊണാർ അക്കാര്യം സൂചിപ്പിച്ചപ്പോഴേക്കും എൻ്റെ സർ ഓക്കേ പറഞ്ഞു. എന്നാലും preparation time കുറവാണെന്നു പറഞ്ഞു ഒഴിയണമെന്ന് വിചാരിച്ചതായിരുന്നു. പക്ഷെ സാറിൻ്റെ ഡയലോഗ് ഇതായിരുന്നു - "You already presented one in summer. Just do the same once again. What is the problem in it?" - തീരുമാനം ആയി. പക്ഷെ presentationൻ്റെ സമയത്തു സാർ നല്ല സപ്പോർട്ട് ആയിരുന്നു, ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയാൻ സഹായിച്ചു, ചിലരെ ചോദ്യങ്ങൾ ചോദിക്കുന്നതിനുമുമ്പ് തന്നെ മുമ്പിലിരുന്നു മറുപടി കൊടുത്തു. അത്രയ്‌ക്കൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. സത്യത്തിൽ ഫാക്കൽറ്റീസ് BSMSനെ ഒരു entertainment ആയി മാത്രമേ അന്ന് എടുത്തിരുന്നുള്ളൂ. So, escaped!!

ലാബിൽ വലുതും ചെറുതുമായ പബ്ലിക്കേഷൻസ് ഇടയ്ക്കിടെ ഇറങ്ങാറുണ്ട്. പക്ഷെ അതൊക്കെ സാർ ഒരു ചായയിൽ ഒതുക്കും. കഴിക്കാൻ വല്ലതും വേണോ എന്ന് ഒറ്റച്ചോദ്യമേ ഉണ്ടാകൂ, അതിൽ കയറിപ്പിടിച്ചാൽ വല്ലതും കിട്ടും, ഇല്ലെങ്കിൽ അതും ഉണ്ടാകില്ല. ഞാൻ ലാബിൽ കയറിയിട്ട് ഒരിക്കൽ പോലും പാർട്ടി നടത്തിയിട്ടില്ല. ബാക്കിയുള്ളവരൊക്കെ ഓരോരോ പാർട്ടികളുടെ കഥകൾ പറയുമ്പോൾ ശെരിക്കും കൊതിയാകും. എന്നാലും കുഴപ്പമില്ല, ഉപകാരമില്ലെങ്കിലും ഉപദ്രവം ഉണ്ടാകാതിരുന്നാൽ മതിയല്ലോ.
എന്നും വൈകുന്നേരം പ്രദീപ് ഭയ്യയുടെ കൂടെ ഗേറ്റിനു പുറത്തുപോയി ചായ കുടിക്കാറുണ്ട്. സാറിനേയും കുറ്റംപറഞ്ഞു ഇങ്ങനെ പോകാൻ നല്ല രസമാണ്. ആ ചായകുടിയോടുകൂടി എൻ്റെ അന്നത്തെ ലാബിലെ വർക്ക് തീരും, ഞാൻ ബാഗെടുത്തു ഹോസ്റ്റലിൽ പോകും.

ആദ്യ സെമസ്റ്റർ അധികം അല്ലലൊന്നുമില്ലാതെ പോയി. സാറിൻ്റെ XRD കോഴ്സ് ഓഡിറ്റ് ചെയ്യേണ്ടിവന്നു എന്നൊഴിച്ചാൽ വലിയ പുകിലൊന്നുമില്ല. ആ സെമസ്റ്റർ തീരാറാവുമ്പോഴാണ് റിപ്പോർട്ടിൽ എഴുതാൻ വേണ്ടി വല്ലതും ഉണ്ടാക്കാൻ സാർ ഓഫീസിലോട്ട് വിളിപ്പിച്ചത് - "എന്നും പത്തുമണിക്ക് വന്ന് അഞ്ചുമണിക്ക് ബാഗും തൂക്കി പോയാൽ മതിയെന്നാണോ വിചാരം? You have to work hard atleast the remaining months". അതിനു ശേഷവും ഞാൻ നേരത്തെ തന്നെ ഇറങ്ങാറ്, സാർ ഒന്നും പറയാറില്ല. അങ്ങേർക്ക് വർക്ക് നടന്നാൽ മതി.
"Ramees, look, those who are sitting in the committee are not that much expert in this field. they will look only into results, ie enough to get A-grade" - റിപ്പോർട്ടിനെക്കുറിച്ചും ഇത്രയേ സാർ പറഞ്ഞുള്ളൂ.

റിസൾട്ട് കിട്ടുമോ എന്ന് പേടിച്ചു ഒരുപാട് പ്രൊജെക്ടുകളിൽ കാലെടുത്തുവെച്ചതുകൊണ്ട് ഉപകാരമുണ്ടായി. രണ്ടെണ്ണം പേപ്പർ ആയി. മൂന്നാമതൊരു ഡാറ്റാബേസ് വർക്ക് കൂടി സർ തലയിൽ വെച്ചുതന്നിരുന്നു. എപ്പോൾ ചെയ്തുതീർക്കുമെന്ന് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു - "9 - 1 pm structure solving, 2 - 6 pm database, പിന്നെ ഡിന്നറിനു ശേഷം ബാക്കിയുള്ളതൊക്കെ. പത്തുമണിക്ക് വന്നാലും 12 മണിക്ക് ഉറങ്ങിയാലൊന്നും കാര്യം നടക്കൂല... u have to work hard... അതുകൊണ്ടാ ഞാൻ മൂന്നര വർഷം കൊണ്ട് PhD complete ചെയ്തത്". സത്യത്തിൽ ആ പ്രൊജക്റ്റും കൂടി വന്നതോടെയാണ് ഈ ലാബിൽ ചേരേണ്ടിയില്ലായിരുന്നെന്ന് ആദ്യമായി തോന്നിയത്. പക്ഷെ പിന്നീട് സാർ അത് പകുതി ചെയ്താൽ മതിയെന്ന് പറഞ്ഞു, ബാക്കി ഡിഫെൻസിനു ശേഷവും. പക്ഷെ thesis defence കഴിഞ്ഞയുടനെ ഞാൻ മുങ്ങി, പിന്നീട് ലാബിൽ പോയതേയില്ല.

സാർ ഇതിലേക്ക് ഇറങ്ങിത്തിരിച്ചാൽ എത്രത്തോളം പണിയാകുമെന്ന് അവസാനമാണ് മനസ്സിലായത്. COF പ്രൊജക്റ്റ് ഞങ്ങൾ 'ഇത്രയും മതി' എന്ന് നിർണ്ണയിച്ച സ്ഥലത്തു നിർത്താൻ സാറിനു യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സാർ അതിൻ്റെ മറ്റു properties ഒക്കെ വേറെ ലാബുകളുമായി collaboration വഴി പഠിക്കാൻ തീരുമാനിച്ചിരുന്നു. അതോടു കൂടു എനിക്ക് പണി കൂടി. COF കൂടുതലായി സിന്തെസിസ് ചെയ്യാൻ പറഞ്ഞു, കൂടുതൽ കെമിക്കൽസ് വാങ്ങാൻ ഫണ്ട് തന്നു, ദിവസവും ലാബിൽ വിളിച്ചിട്ട് ആദ്യം ചോദിക്കുന്നത് എൻ്റെ പേരായി മാറി, ബാക്കിയുള്ളവർ രക്ഷപ്പെട്ടു. ഈ സമയത്താണ് അതിൻ്റെ synthesizeൽ ചെറുതായിട്ട് പണി പാളുന്നത്. ഏകദേശം പത്തു ദിവസത്തോളം എടുക്കും COF ഉണ്ടാക്കാൻ, ഓരോ പ്രാവശ്യവും ഈൽഡും മറ്റു പ്രോപ്പർട്ടീസും കൂട്ടാൻ ഓരോരോ പരീക്ഷണങ്ങൾ നടത്താറുണ്ട്. പണ്ട് സാർ ഒന്നും നോക്കാത്തതുകൊണ്ട് ആ experiment പാളിയാലും പുതിയതൊന്ന് വെക്കുമെന്നേയുള്ളൂ. ഇത്തവണ പക്ഷെ സാറും കാത്തിരിക്കായിരുന്നു, കിട്ടിയ പ്രോഡക്റ്റ് കുളമാവുകയും ചെയ്തു - "നീ ഇന്ന് ഉറങ്ങിയില്ലെങ്കിലും വേണ്ടില്ല, എത്രയും പെട്ടന്ന് എനിക്ക് സാധനം കിട്ടണം" - ഇത്രയും പറഞ്ഞാണ് അന്ന് ലാബിൽ നിന്ന് ഇറങ്ങിപ്പോയത്.
മറ്റൊരവസരത്തിൽ സാർ ഇതുപോലെ റിസൾട്ട് കാത്തിരിക്കുന്നതിനിടയിലാണ് ഞാൻ വെള്ളത്തിന് പകരം അസെറ്റോൺ ഒഴിക്കുന്നത് - OMG! ഒരഞ്ചുമിനിറ്റ് നേരത്തേക്ക് ഞാനവിടെ ഇരുന്നുപോയി, മനസ്സിൽ സാറിൻ്റെ ഓരോരോ മുഖഭാവങ്ങൾ മാറിമാറിവരുന്നുണ്ടായിരുന്നു. പുതുതായി sample ഉണ്ടാക്കണമെങ്കിൽ വീണ്ടും പത്തുദിവസം വേണം - അന്ന് ഞാൻ എന്ത് അഡ്ജസ്റ്മെന്റ് ആണ് നടത്തിയതെന്ന് ഓർമ്മയില്ല. പക്ഷെ, ഞാൻ എങ്ങനെയൊക്കെയോ രക്ഷെപ്പെട്ടിട്ടുണ്ട്.

Amit Paul, Sanjit Konar ലാബുകളായിരുന്നു എനിക്ക് പറഞ്ഞിട്ടുണ്ടായിരുന്നത്. sample കുറവായതുകൊണ്ട് കൊണാർ ലാബിലെ വർക്ക് ആദ്യം തന്നെ നടന്നില്ല. പിന്നെ ഞാൻ പോകുമ്പോൾ അമിത് പോൾ ലാബ് already congested ആയിരുന്നു, കാരണം വേറെയും collaborators ഉണ്ടായിരുന്നു. അരുണിൻ്റെ കൂടെ നിഷാന്ത്, ഹരിതയുടെ കൂടെ എവ്‌ലിൻ, പിന്നെ ശ്രീഹരിയുടെ കൂടെ ഞാനും. ഒരു തരത്തിൽ പറഞ്ഞാൽ അതൊരു അനുഗ്രഹമായിരുന്നു. സാധാരണ ലാബിൽ ഞാൻ ഒറ്റയ്ക്കാണ് ഉണ്ടാകാറ്. ഇവരൊക്കെയായപ്പോൾ ഒരു കൂട്ടായല്ലോ... തമാശകളും മറ്റുമൊക്കെയായി ആ ലാബിൽ തള്ളിനീക്കും... ചായ കുടിക്കാൻ പോകുന്നതിൻ്റെ എണ്ണവും സമയവുമൊക്കെ കൂടി... പക്ഷെ instrument കിട്ടാനായിരുന്നു ബുദ്ധിമുട്ട്. അധിക ദിവസവും സൺ‌ഡേ വരെ പോകേണ്ടിവന്നിട്ടുണ്ട്, I really hated that. പിന്നെ ആകെയുള്ള സമാധാനം ഇവിടെ experiment ചെയ്യുന്ന കാര്യം പറഞ്ഞു ഞാൻ എൻ്റെ ലാബിൽ കയറുന്നത് കുറച്ചുവെന്നാണ്.
രസമായിരുന്നു എല്ലാം!! ആദ്യമായി capacitance value 40 (very low) കിട്ടിയപ്പോൾ 'ചാണകവെള്ളം കലക്കിയൊഴിച്ചാൽ ഇതിലും കൂടുതൽ കിട്ടുമല്ലോ' എന്ന് പറഞ്ഞു നിഷാന്ത് കളിയാക്കിയതും, പിറ്റേന്നു procedure മാറ്റി 4000 (much higher than reported) കിട്ടിയപ്പോൾ 'ഞങ്ങൾ JACS ഇറക്കു'മെന്ന് പറഞ്ഞു അവനെ തിരിച്ചാക്കിയതും ഒടുവിൽ ആ ചെയ്തത് പൊട്ടത്തെറ്റാണെന്ന് അമിത് പോൾ വിധിക്കുന്നതും... സത്യം പറഞ്ഞാൽ എൻ്റെ sample കാരണം ഏറ്റവും തെറി കേട്ടത് ശ്രീഹരിയാണ്, പാവം! അതുപക്ഷേ അവൻ്റെ മിസ്റ്റേക്ക് ആയിരുന്നില്ല, എൻ്റെ സാംപിളിൻ്റെ stability കുറവായതുകൊണ്ടായിരുന്നു (അത് പിന്നീടാണ് മനസ്സിലാകുന്നത്). പക്ഷെ അത് ചെക്ക് ചെയ്യാനുള്ള സമയമൊന്നും DC തന്നിരുന്നില്ല. സത്യത്തിൽ collaboration എന്ന conceptനോട് തന്നെ എതിരാകാനുള്ള കാരണവും അതായിരുന്നു - കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ മര്യാദയ്ക്ക് നടന്നേനെ. ഇത് പക്ഷെ എനിക്കും അവനുമൊക്കെ റിപ്പോർട്ട് എഴുതാൻ തുടങ്ങാനായപ്പോഴാണ് സാറിനു ഇതിൽ താല്പര്യം ഉടലെടുത്തത്. എൻ്റെ വർക്കിൽ സാറിനു interest വന്നു എന്ന പോസിറ്റീവ് ന്യൂസ് കേട്ടിട്ടും സന്തോഷിക്കാനാകാത്ത അവസ്ഥ!

Thesis defence - ആ ഒരാഴ്ച വല്ലാത്തൊരു അനുഭവമായിരുന്നു. Presentation സമയത്ത് സാർ മറ്റുള്ളവരെ വെള്ളം കുടിപ്പിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. ആ ഒരു വീക്കിൽ വെറും രണ്ടു തവണയേ ഞാൻ mock presentation കൊടുത്തിട്ടുള്ളുവെങ്കിലും അത് ധാരാളമായിരുന്നു. അതുവരെ കേൾക്കാത്ത തരം വ്യത്യസ്തമായ തെറികളായിരുന്നു. ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഒക്കെ കിട്ടി. എനിക്കാകെ ഉണ്ടായിരുന്ന സമാധാനം ഡിഫെൻസിനു എൻ്റെ കമ്മിറ്റിയിൽ അങ്ങേരുണ്ടാവില്ലല്ലോ എന്നതാണ് (പുള്ളി ഉള്ള കമ്മിറ്റിയിൽ പെട്ടവർക്ക് നല്ലവണ്ണം കിട്ടിയിട്ടുമുണ്ട്). ഒരുപക്ഷെ ഇത്രേം കേട്ടതുകൊണ്ടായിരിക്കാം ഡിഫെൻസിനു ചെറുതായി പണി പാളിയ പോലെ തോന്നിയിട്ടും അധികം സങ്കടം ഉണ്ടാകാതിരുന്നത്.
ഭണ്ഡാരി (PhD) പറയുന്നുണ്ടായിരുന്നു സാർ ഇന്നത് പഠിക്കണമെന്ന് നിൻ്റെ mockൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തായാലും പഠിച്ചോ, കാരണം സാർ അത് കൂലിക്ക് ആളെ വെച്ചാണെങ്കിലും ചോദിപ്പിക്കും. പറഞ്ഞതുപോലെ പിറ്റേ ദിവസം ആ ചോദ്യങ്ങൾ വന്നു, അങ്കുർ ഗുപ്‌തയിൽ നിന്ന്! 

"IISER Bhopal is a science Institute. You should go in it's way" - പുച്ഛമായിരുന്നു ആ ഉപദേശങ്ങളോട്. ലാബിൽ ചേരുന്നതിനു മുമ്പ് എൻ്റെ ജീവിതലക്ഷ്യങ്ങളെ കുറിച്ചൊക്കെ സർ ചോദിച്ചിരുന്നു. 'ഏതെങ്കിലും കോളേജിൽ അധ്യാപകനായി കയറണം, PhDയോട് യാതൊരു താല്പര്യവുമില്ല' എന്നൊക്കെയായിരുന്നു എൻ്റെ മറുപടി. സാർ എതിർത്തൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ പിന്നീട് മറിച്ചു ചിന്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, parents വന്നപ്പോൾ അവരോടും സൂചിപ്പിച്ചിരുന്നു. എന്നിട്ടും എനിക്കൊരു മാറ്റവുമില്ലായിരുന്നു. അന്ന് ഞാൻ അതിനോട് positive approach കാണിച്ചിരുന്നെങ്കിൽ ആ ലാബിൽ നിന്ന് അത്ര പെട്ടന്നൊന്നും രക്ഷപ്പെടില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്തായാലും പടച്ചോൻ്റെ കളി വേറെയായിരുന്നു. ഇനി അത് അങ്ങനെതന്നെ പോകട്ടെ...

എന്തായാലും നന്ദിയുണ്ട് ഒരുപാട്, സാറിനോട്... അതിനേക്കാളേറെ പ്രദീപ് ഭയ്യയോട്... ഒന്നും പ്രതീക്ഷിക്കാത്തിടത്തു നിന്ന് ഒത്തിരി എനിക്ക് നൽകിയതിന്... ആ പബ്ലിക്കേഷനുകൾക്ക്... അവയിൽ എനിക്ക് നൽകിയ പ്രാധാന്യത്തിന്...
സത്യത്തിൽ എൻ്റെ തലവര തന്നെ മാറ്റാനുള്ള കഴിവ് അവയ്ക്കുണ്ടായിരുന്നു. അതുതന്നെയായിരുന്നു എന്നെ കടൽ കടന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചതും ചില സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചതും...

Pradeep bhayya, Rohith, Avantika, Rahul, Bhandary, Manjeeth, Dhananjay, Jaggu, Manjunath etc. ആരെയെങ്കിലും വിട്ടോ? ഇല്ലെന്നു തോന്നുന്നു... DC ലാബ് എനിക്ക് ഒരു sweet memmory ആക്കിത്തീർക്കുന്നതിൽ ഇവരെല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരാളും മോശമായി എന്നോട് പെരുമാറിയിട്ടില്ല. സഹകരണവും ബഹുമാനവും സ്നേഹവുമൊക്കെ മാത്രം!

ഒന്നര വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ലാബിലോട്ട് കാലുകുത്തി. മാറ്റങ്ങളേ ഉണ്ടായിരുന്നുള്ളൂ, ലാബ് അടക്കം മാറി. ചിലർ വന്നു, ചിലർ പോയി.
അന്ന് struggle ചെയ്ത പലരും (പ്രദീപ് ഭയ്യാ അടക്കം) എല്ലാ പ്രശ്നങ്ങളും തീർത്തു ചില സന്തോഷങ്ങളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. Good - എല്ലാം നല്ലതിൽ തന്നെ എത്തിച്ചേരട്ടെ...

Comments