In a Maze


വല്ലപ്പോഴും മനുഷ്യൻ്റെ ചിന്തകളെക്കുറിച്ചു ഒന്ന് ആലോചിച്ചുനോക്കണം.  നല്ല രസമാണ്... അവ ശെരിക്കും നമ്മെ കളിപ്പിക്കുന്ന പോലെ തോന്നും. ഓരോ നേരത്തും വ്യത്യസ്തമായ എന്തെല്ലാം കാര്യങ്ങളാണ് മനസ്സിൽ വരുന്നത്. ഇതൊക്കെ ദൈവം നേരത്തെ തന്നെ പ്രോഗ്രാം ചെയ്തു വെച്ചതാണോ? No Idea. പണ്ട് മറന്ന കാര്യങ്ങളിൽ ചില നേരങ്ങളിൽ നമ്മെ കൃത്യമായി ഓർമ്മിപ്പിക്കും. പിന്നെ അതവിടെക്കിടന്നു കളിക്കാൻ തുടങ്ങും. പുറത്തു ചിലപ്പോൾ വേറെ താല്പര്യമുണർത്തുന്ന ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടാകും, എന്നാലും അവയ്‌ക്കൊന്നും നമ്മെ ഇതിൽ നിന്നും വ്യതിചലിപ്പിക്കാൻ കഴിയണമെന്നില്ല...

ഇങ്ങനെയൊക്കെ എഴുതാൻ തോന്നിത്തുടങ്ങിയതും ഒരു നിമിഷം എന്നിലേക്ക്‌ വന്ന ചിന്തയുടെ പേരിലാണ്. Yes, I am just having a thought, which is related to a person and I don't know why it pops up now!!

Life is too short. Isn't??! ജീവിതത്തിൽ പലരെയും നാം പരിചയപ്പെടുന്നത് അതിലും എത്രയോ ചെറിയ സമയത്തേക്കാണ്. ചിലരെ നാം ഒരു നിമിഷനേരത്തേക്കാകാം കാണുന്നത്. അവരെ മറന്നുപോയേക്കാം, ചിലപ്പോൾ ഓർത്തിരുന്നേക്കാം... എന്നാൽ ഒരു ആഴ്ചയോളം ഒരുമിച്ചു കഴിഞ്ഞിട്ടും പിന്നെ എന്ത് കൊണ്ട് ആ മുഖം ഇപ്പോൾ മനസ്സിൽ വരുന്നില്ല?



പറഞ്ഞു വരുന്നത് ഒരു പഴയ batchmateനെ കുറിച്ചാണ്... ഒരു വിധം ആർക്കും ഓർമ്മയുണ്ടാകാൻ സാധ്യതയില്ലാത്ത ഒരു IISERITE.

എൻ്റെ IISER ജീവിതം ആരംഭിക്കുന്നത് ഒരു നോമ്പ് കാലത്താണ്. അത്ര സുഖകരമായിരുന്നില്ല. നേരത്തിനും കാലത്തിനും മര്യാദയ്ക്ക് ഫുഡ് കിട്ടില്ല എന്നത് തന്നെ പ്രോബ്ലം. എന്നാലും ഒഴിവാക്കാൻ തോന്നിയില്ല. നാട്ടിലെ നോമ്പ് തുറയുടെ സുഖം ഒരിക്കലും കിട്ടില്ല. Fruits ഒക്കെ ഒരുവിധം പാടുപെട്ടിട്ടാണെങ്കിൽ ഒപ്പിക്കും. ഒരിക്കൽ കൊതിമൂത്തു ഒരു കടയിൽ നിന്ന് സമൂസ വാങ്ങിയത് ഓർമ്മയുണ്ട്. സമൂസ കിട്ടുമെന്നറിഞ്ഞപ്പോൾ വളരെ ആവേശത്തോടെയാണ് ഞാനത് വാങ്ങിയത്. തിന്നു നോക്കിയപ്പോഴാണ് ശെരിക്കും അന്തംവിട്ടത്, അത് വെറും ആലു. അന്ന് തീർന്നതാ, പിന്നെ ഒരിക്കലും  ഭോപ്പാൽ ഐറ്റംസിൽ അമിതപ്രതീക്ഷ വെച്ചിട്ടില്ല.

ആ നോമ്പ് കാലത്തു തുറക്കാൻ എനിക്കു കൂട്ടിനു വേറെയും ആൾക്കാരുണ്ടായിരുന്നു. ഷരീഫ്, സാഗർ, പിന്നെ അവനും - അഖിൽ മുഹമ്മദ്. കയ്യിലുള്ള സാധനങ്ങളൊക്കെ വെച്ച് തട്ടിക്കൂട്ടി സന്തോഷത്തോടെ നോമ്പ് തുറന്ന സമയം. രണ്ടോ മൂന്നോ ദിവസമേ ഒരുമിച്ചു നോമ്പ് തുറന്നിട്ടുള്ളൂ. അതിനു ശേഷം അഖിലിനു സുഖമില്ലാതായി, അവൻ നോമ്പ് എടുക്കുന്നത് നിർത്തി. Jaundice ഉള്ളതായി സംശയിച്ചു ടെസ്റ്റ് ചെയ്യാൻ നാട്ടിൽ പോയ അവൻ പിന്നീട് വന്നിട്ടില്ല. അവൻ നിർത്തിയെന്നു ആരോ പറയുന്നത് കേട്ടു.

FB തപ്പി നോക്കി. ഒരുപാട് അഖിൽ മുഹമ്മദുമാർ ഉണ്ട്. അതിൽ ഏതാണെന്ന് എനിക്കറിയില്ല. മുഖം എനിക്ക് വ്യക്തമായി ഓർമ്മയില്ല, കണ്ണടയുണ്ട്, അതറിയാം. എറണാകുളം ആയിരുന്നോ അതോ ഇനി കൊല്ലമോ? എൻ്റെ പ്രധാന പ്രശ്നം ഒരാളുടെ മുഖം എൻ്റെ മനസ്സിൽ പതിയണമെങ്കിൽ കുറച്ചധികം ടൈം വേണം. ഇനി പതിഞ്ഞാലും മറ്റൊരാൾക്ക് അത് വർണിച്ചുകൊടുക്കാൻ കഴിയില്ല. സിനിമകളിലൊക്കെ പോലീസ് രേഖാചിത്രം ഉണ്ടാക്കുന്നത് കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നാറുണ്ട് (ഇതെൻ്റെ മാത്രം പ്രശ്നമാണോ എന്നറിയില്ല) എങ്ങനെയാണ് ഒരാൾക്ക് കണ്ണ് ഇങ്ങനെയായിരുന്നു, മൂക്ക് ഇതുപോലെയായിരുന്നു എന്നൊക്കെ പറയാൻ സാധിക്കുന്നത്, അതും വളരെ ചുരുങ്ങിയ സമയം മാത്രം കണ്ട ഒരു മുഖത്തെ. എനിക്കതിനു കഴിയില്ല. അതുകൊണ്ട് തന്നെ അവൻ്റെ മുഖം എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ആള് IISER വിട്ട് എങ്ങോട്ടാ പോയത് എന്നറിയില്ല. എന്ത് കൊണ്ട് എൻ്റെ കയ്യിൽ ഫോൺ നമ്പർ പോലുമില്ല? ഫേസ്ബുക്കും വാട്സാപ്പുമൊന്നും അന്ന് അധികം പ്രചരിച്ചിട്ടില്ല. എന്തുകൊണ്ട് ആ contact വിട്ടുപോയി?

ഇതുപോലെ ഒരുപാട് പേർ നമ്മുടെ ജീവിതത്തിൽ വന്നുപോയിട്ടുണ്ട്. എനിക്കറിയാം... എന്നാലും ഇപ്പോൾ എവിടുന്നൊക്കെയോ...

എന്തുകൊണ്ട് ഞാൻ പിന്നീട് അവനെ contact ചെയ്തില്ല? എന്തുകൊണ്ട് അവൻ്റെ അസുഖത്തെക്കുറിച്ചു ചോദിച്ചില്ല? അതോ ഞാൻ വിളിച്ചിരുന്നോ? എനിക്ക് ഓർമ്മയില്ലാത്തതാണോ? എന്തുകൊണ്ട്?... എന്തുകൊണ്ട്?.. എല്ലാം ചോദ്യങ്ങളിലേ ചെന്നവസാനിക്കൂ... അവയ്ക്ക് ഉത്തരമുണ്ടായിരുന്നെങ്കിൽ ഇങ്ങനൊരു പോസ്റ്റ് ജനിക്കുമായിരുന്നില്ല.

എന്തോ ഇതെഴുതണമെന്നു തോന്നി... മനസ്സിൽ വല്ലാത്ത ഒരു mystery ഫീൽ ചെയ്യുന്നു. വെറും ചുമ്മാ... പ്രത്യേകിച്ചു കാര്യം ഉണ്ടായിട്ടൊന്നുമല്ല. വല്ലവരോടും ഇതിനെക്കുറിച്ച് ചോദിച്ചാൽ response ഇത്രയേ ഉണ്ടാകൂ - "അങ്ങനെ എത്രയെത്ര പേർ... അതിനിപ്പോ എന്താ??"

ശെരിയാണ്... അങ്ങനെ എത്രയെത്ര പേർ...!!

(Westworld എന്ന seriesൻ്റെ ആദ്യ സീസൺ ഇപ്പോൾ കണ്ടുതീർത്തിട്ടേയുള്ളൂ. അതിൻ്റെ ഒരു ചെറിയ സ്വാധീനം എവിടെയെങ്കിലും ഇല്ലാതിരിക്കില്ല)

Comments