This is not a joke anymore

        

Risham അയച്ചതായിരുന്നു ഈ message:

"Hi mates ☺

എല്ലാരും ഇപ്പൊ പല സ്ഥലങ്ങളിൽ ആണെന്നറിയാം, for higher education, for job...life has changed a lot for each one of us...എല്ലാത്തിനും തുടക്കം നമ്മുടെ MIC ആയിരുന്നു...Those beautiful moments became beautiful memories...You will be thinking why am sending a message like this..., I'm very happy to say that I have got an opportunity to welcome you all to cherish everything once again...It's our Nikah. I don't want to make you confuse again...Me and Ayisha going to tie the knot for ever.

Like you think now, it's unbelievable for us after all thses years. 7thന്നു ജഹാഷിദ് അവൾ നോക്കാറുണ്ട് ന്നു പറഞ്ഞ കളിയാക്കിയത് മുതൽ, Nawaz എഴുതി തന്ന ലെറ്റർ Nuzla വഴി ആയിഷുന് കൈ മാറുമ്പോ I never thought that would end up in a marriage...you guys were awesome... Thank you so much for everything, for making our life beautiful...Coz it was all started from there and ഞങ്ങൾ ഒന്ന് കൂടി തുടങ്ങാൻ പോവാണ്, a new life... ഇത്തവണയും നിങ്ങൾ വേണം... and we need your prayers...അപ്പൊ ഇൻഷാ അള്ളാഹ് May 7th... നമുക്ക് എല്ലാർക്കും ഒന്ന് കൂടി കൂടം...ആയിഷുന്റെ വീട്ടിൽ"


ശെരിക്കും ഞെട്ടലോടെയാണ് അത് വായിച്ചു തീർത്തത്...സത്യത്തിൽ ഇത്രയധികം നൊസ്റ്റാൾജിക് ആയൊരു feel ഈ അടുത്ത കാലത്തു വേറൊരു ന്യൂസും തന്നിട്ടില്ല. ഏഴെട്ടു കൊല്ലം മുമ്പ് ഞങ്ങൾ പത്താം ക്ലാസ്സു വരെ പഠിച്ച MICയല്ല ഇപ്പോൾ. മുറ്റം ഇന്റർലോക്ക് ഒക്കെ ചെയ്ത്, സൈഡിൽ ചെറിയ പൂന്തോട്ടമൊക്കെ ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട്.  പക്ഷെ ഇന്നുള്ളതിനേക്കാൾ പരിമളം ആ സ്കൂൾ അങ്കണത്തിനു അന്നുണ്ടായിരുന്നെന്ന് തോന്നുന്നു. കാരണം അന്നത്തെ പൂക്കളും വണ്ടുകളുമെല്ലാം ഞങ്ങളായിരുന്നു. ആ വരാന്തയിലൂടെ പാറിപ്പറന്നു കളിച്ച ആ നാളുകൾ വീണ്ടും ഓർമകളെ തൊട്ടുണർത്തുന്ന പോലെ.

എല്ലാം ക്ലാസ്സുകളിലും ഉണ്ടായിരുന്ന പോലെ ഞങ്ങളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു ഒരുപാടു ജോഡികൾ. കോളേജിലെപ്പോലെ  പ്രണയമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നവയല്ല. പലപല കാരണങ്ങളാൽ പലയിടങ്ങളിയായി മുളച്ചുപൊന്തിയ പരിഹാസച്ചുവയുള്ള വാക്കുകൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ട ജോഡികൾ.ഇന്നും അതിന്റെ അലയൊലികൾ തീർന്നിട്ടില്ല, ക്ലാസ്സിലെ ഓരോ പെൺകുട്ടിയും അവളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അവന്റെ മുഖമായിരിക്കും. എത്ര വലിയ വില്ലനാണെങ്കിലും ആ ഒരൊറ്റ പേരിൽ അവൻ silent ആകും.
അവസാനകാലത്തെ ഓട്ടോഗ്രാഫ് എഴുത്തോടെ നിന്ന് പോയെന്നു വിചാരിക്കുന്ന ആ ബന്ധങ്ങൾ...

ഇതിലൊന്നും ഒതുങ്ങാതെ ഇവർ മറനീക്കി പുറത്തുവന്നിരിക്കുന്നു, കുട്ടിക്കളിയെന്നു ആർക്കും ഇനി അതിനെ വിളിക്കാൻ പറ്റില്ല.
ഇത്രയും കാലം  അവന്റെ പേരിന്റെ കൂടെ 'ആയിശ' എന്ന് ചേർക്കാൻ ഞങ്ങൾക്ക് ചുറ്റുപാടും നോക്കണമായിരുന്നു. ഇനി അത് വേണ്ട, അത്യധികം ഉച്ചത്തിൽ തന്നെ ഞങ്ങൾ ലോകത്തോട് വിളിച്ചുപറയും - "ആയിഷ റിഷാമിന്റേതാണെന്ന്....!!!"

Comments

  1. Casino in Ridgefield, Washington State - MapYRO
    Harrah's 춘천 출장안마 Cherokee Casino Resort, Hotel & RV Park 과천 출장안마 Harrah's Cherokee Casino 동두천 출장샵 Resort, Hotel & RV Park 거제 출장샵 Resort, Casino, 고양 출장마사지 RV Park.

    ReplyDelete

Post a Comment