കോളേജിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ DB മാളിൽ പോകാത്ത ദിവസങ്ങൾ വളരെ കുറവായിരിക്കും. ഒരു പണിയുമില്ലാത്തപ്പോഴും കയ്യിൽ കാശില്ലാത്തപ്പോഴുമൊക്കെ ചുമ്മാ ACയിൽ ചുറ്റിക്കറങ്ങാൻ പുറത്തു വേറൊരു സ്ഥലമില്ലല്ലോ...അവിടെ കാണുന്ന ഓരോരുത്തരെയും ഞാൻ സൂക്ഷ്മം നിരീക്ഷിക്കാറുണ്ട്, both high and low class people, and I try to predict their environment. സമ്പന്നരിൽ ഒരു variety അവരുടെ ഡ്രസിങ് സ്റ്റൈൽ മാത്രമായിരിക്കും. background ഏകദേശം ഒരുപോലിരിക്കും, കൈ നിറയെ ഷോപ്പിംഗ് കവറുകൾ, ഐസ്ക്രീം നുണഞ്ഞു നടക്കുന്ന കുട്ടികൾ, അവരെ ഇംഗ്ലീഷിൽ മാത്രം ശാസിക്കുന്ന parents, അങ്ങനെ പോകും ആ ലിസ്റ്റ്. ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് എത്ര formal ആയിരിക്കും അവരുടെ ലൈഫ് എന്ന്. I don't know the truth, still I imagine so. പിന്നെയും കണ്ടിരിക്കുന്നതിൽ ഒരു വൈവിധ്യം തോന്നിക്കുക ഒരു low class family തന്നെ. പലരും ആദ്യമായിട്ടായിരിക്കും മാളിൽ കയറുന്നത്, എസ്കലേറ്ററുകളിൽ ഭയപ്പാടോടെയായിരിക്കും ആദ്യ ചുവടുകൾ വെക്കുന്നത്, അതിൽ വീഴാൻ പോകാത്ത അമ്മമാർ വളരെ ചുരുക്കമായിരിക്കും, എന്നാലും ആ ഒരു ഫാമിലി atmosphereൽ അവർക്കതു പറഞ്ഞു ചിരിക്കാനുള്ള വക മാത്രമാകും. അവരുടെ ആ വിടർന്ന കണ്ണുകൾ ചുറ്റിലും സഞ്ചരിക്കും, മുഖത്തു എപ്പോഴും അത്ഭുതത്തിന്റെ അതിപ്രസരം കാണും. കാരണം അവർക്കതു മറ്റൊരു ലോകമാണ്.
ഈ രണ്ടു വിഭാഗങ്ങളിലും കാണുന്ന ഒരു common face ഉണ്ട് - the little charming kids. Their faces will look same irrespective of their background. ഒന്നുകിൽ സമ്പന്നതയിൽ ജനിച്ച ഒരു കുട്ടിക്ക് തൻ തലക്കനം കാണിച്ചു തുടങ്ങണമെന്ന അറിവ് നേടാനുള്ള പ്രായമായിക്കാനില്ല, അല്ലെങ്കിൽ തന്റെ മമ്മയുടെ ഉപദേശം ചെവികൊള്ളാനുള്ള 'വിവേകം' വന്നു കാണില്ല. അതുകൊണ്ടു തന്നെ ആ മുഖങ്ങൾ വീക്ഷിക്കാൻ എനിക്കെന്നും നല്ല താൽപര്യമാണ്. അവിടെ മുഖംമൂടി കാണില്ലെന്ന് തന്നെ കാരണം.
പക്ഷെ ഈ ലോകം എന്നും പ്രവചനാതീതമാണ്, അത് എപ്പോൾ ആരുടെ മേൽ കാരുണ്യവും ക്രൂരതയും ചൊരിയുമെന്നു ആർക്കും പറയാൻ സാധിക്കില്ല. അവനവിടെ ഇരുന്നു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി, എന്തുകൊണ്ട് ട്രെയിൻ പോകുന്നില്ല? അവനതിന്റെ ഓപ്പറേറ്ററിനെ മാടിവിളിക്കാൻ തുടങ്ങി, പക്ഷെ അയാൾ അവന്റെ അച്ഛനോട് എന്തോ സംസാരിച്ചിരിക്കാണ്. Payment ആണ് പ്രശ്‌നമെന്ന് തോന്നുന്നു. ഡിജിറ്റൽ ഇന്ത്യ എന്ന് കേൾക്കാൻ തുടങ്ങിയത് മുതൽ പതിവായ ഒരു രംഗമാണിത്. അവിടെ റൊക്കം ക്യാഷ് വേണം, പക്ഷെ ആ അച്ഛന്റെ കയ്യിൽ എടിഎം മാത്രമേ ഒള്ളൂ. വേറൊരു വഴിയുമില്ലെന്നു കണ്ടപ്പോൾ ആ കുഞ്ഞിനെ തന്റെ സ്വപ്നലോകത്തു നിന്ന് പുറത്തേക്കെടുക്കേണ്ടി വന്നു. എന്റെ കണ്ണുകൾക്കു ആ കാഴ്ച തീർത്തും ദയനീയമായിരുന്നു. അവൻ കഴിയും വിധം എതിർത്തു,പക്ഷെ ഒടുക്കം അതൊരു വലിയ കരച്ചിലിൽ ഒതുങ്ങി. അവിടെ തല്ലിക്കെടുത്തിയതു ആ പിഞ്ചുമനസ്സിലെ കുഞ്ഞുസ്വപ്നങ്ങളാണ്, ഭാവിയിൽ വലിയ സ്വപ്നങ്ങൾ കാണുന്നതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ പോന്ന ഒന്ന്.
സാരമില്ല മോനേ.... ജീവിതം ഇതൊക്കെ തന്നെയാണ്. I know you are too young to wake you up from your animated world. But this would be better, കരഞ്ഞു തീർക്കാനുള്ളത് അതിന്റെ പ്രായത്തിൽ തന്നെ തീരുന്നതാണ് നല്ലത്...
Comments
Post a Comment