When the scorch marks show you realities...


IISER ഭോപ്പാലിൽ Earth and Environmental Science (EES) department ഈ വർഷമാണ് 'majoring' ഓഫർ ചെയ്തു തുടങ്ങിയതെങ്കിലും ഇതിനു മുമ്പ് തന്നെ ഈ ഡിപ്പാർട്മെന്റ് ഇവിടെ ശക്തമായി വേരുറപ്പിച്ചിരുന്നു. അതിനു ചുക്കാൻ പിടിച്ച രണ്ടു പെൺപുലികളാണ് - Dr. Ramya Sunder Raman and Dr. Arundhuti Ghatak. Even though they are strict to their vague idealism, they are good in teaching. 
  
'Atmospheric Science' was a mandatory course offered by them in my fourth semester of BS-MS Course and Ramya ma'am was the instructor. ആ കോഴ്സിൻ്റെ End Semester Exam ഞാനിപ്പോൾ ഓർത്തുപോകുകയാണ് (അതിനൊരു കാരണമുണ്ട്, അതവസാനം പറയാം). 

It was almost three years back, I was in the second year. Examinationനു പ്രത്യേക protocol ഒന്നും ഐസറിൽ നിലവിലില്ലാത്ത കാലം. Its all depend upon the faculty. They can make any rules if they want. Mobile phone വരെ കയ്യിൽ വെച്ച എക്സാം എഴുതാം. ചിലർ അത് സൈലന്റ് ആക്കാൻ പറയും, ചിലർക്ക് അതും പ്രശ്നമുണ്ടാവില്ല.

അന്നത്തെ Exam കുറച്ചൊക്കെ എളുപ്പമായിരുന്നു, പതിവിനു വിപരീതമായി ഞാൻ നേരത്തെ എഴുതിത്തീർന്നു. പേപ്പർ കൊടുക്കാൻ നേരത്തു തൊട്ടടുത്തിരുന്ന രാഹുൽ 'കഴിഞ്ഞോ?' എന്ന് ആംഗ്യത്തിൽ ചോദിച്ചു. തീർന്നെന്നു തലയാട്ടി Answer Sheet കൊടുക്കാൻ വേണ്ടി ഞാൻ എണീക്കുമ്പോഴുണ്ട് Ramya ma'am എൻ്റെ അടുക്കലേക്ക് ഓടി വരുന്നു. അപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം ഒരു ഇരയെ കിട്ടിയതിന്റെ സന്തോഷമാണെന്ന് തൊട്ടടുത്ത നിമിഷമാണ് മനസ്സിലായത്.

"What you are asking to him? You are cheating na? Hand me your answer sheet..." ആ ചോദ്യശരങ്ങൾക്കു മുന്നിൽ ആദ്യം ഞാൻ ഞെട്ടി. ഞാൻ എൻ്റെ പേപ്പർ കൊടുത്തെങ്കിലും അവർക്കു വിടാനുള്ള ഭാവമില്ല. ഞാൻ എൻ്റെ ഭാഗം clear  ചെയ്യാൻ ഓരോന്ന് പറയുന്നതിനിടയിൽ അവർ രാഹുലിൻ്റെ പേരും റോൾ നമ്പറും എൻ്റെ പേപ്പറിൽ എഴുതിക്കഴിഞ്ഞിരുന്നു. അടുത്തത് അവർക്ക് ഒരു red-ink വേണം, 'എന്ത് കാര്യത്തിന്???!!!', സംഗതി കൈവിട്ടു പോകുകയാണെന്ന് എനിക്ക് മനസ്സിലായി.

എൻ്റെ നിരപരാധിത്യം തെളിയിക്കാൻ  ഒരുപാടു വാദിച്ചു. ഇതിനിടക്ക് 'These two guys are showing some gestures during examination........' എന്നിങ്ങനെ എന്തക്കെയോ ആ പേപ്പറിൽ എഴുതുന്നുണ്ടായിരുന്നു. അവസാനം ഒരുപാടു പറഞ്ഞപ്പോൾ അവരിങ്ങനെ പറഞ്ഞു: "Ok, let me check the answer sheets of both of you. If I find any traces of cheating, then you have to write the same exam next year. otherwise no problem".
എനിക്കതു മതിയായിരുന്നു, I said nothing further. "Ok ma'am" എന്ന് പറഞ്ഞു ഞാൻ ഹാൾ വിട്ടു.  

ഈ നടന്നതൊക്കെ എനിക്കും മാഡത്തിനും മാത്രം അറിയാവുന്ന കാര്യമായിരുന്നു. രാഹുലിന് പോലും അവിടെ പിന്നെ നടന്നത് മനസ്സിലായിരുന്നില്ല. ബാക്കിയുള്ളവർ കണ്ടത് ഇത്ര മാത്രം - Ramya Ma'am എൻ്റെ answer sheet വാങ്ങിച്ചു red-ink അന്വേഷിച്ചു നടക്കുന്നു. എക്സാം കഴിഞ്ഞ ശേഷം എല്ലാവര്ക്കും ഇതിനെക്കുറിച്ചായിരുന്നു ചോദിക്കാനുള്ളത്. എല്ലാവരും നല്ല sympathyയോടെ  നോക്കുന്നുണ്ട്. അടുത്ത friends ആണെങ്കിൽ "നീ തീർന്നെടാ.......തീർന്നു" എന്ന് പറഞ്ഞു ആക്കുന്നു. ഞാൻ കൂസലില്ലാതെ നടന്നെങ്കിലും ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു, അത് Ramya Ma'am ആയതുകൊണ്ട് മാത്രം. അവർക്കു എന്ത് തീരുമാനവും എടുക്കാം, nobody will question her.

അന്ന് തന്നെ മറ്റൊരു കാര്യവും നടന്നിരുന്നു. എൻ്റെ batchmate ഗോഖലെയുടെ ഫോൺ ma'am പിടിച്ചത്രെ. അതിൻ്റെ സത്യാവസ്ഥ ഞാൻ കേട്ടത് ഇങ്ങനെ : പരീക്ഷയ്ക്കിടയിൽ അവൻ്റെ ഫോൺ ബെല്ലടിച്ചു, അപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു faculty അത് silent ആക്കാൻ പറഞ്ഞു. അവൻ എടുത്തു സൈലന്റ് മോഡിൽ ഇടുമ്പോഴാണ് ma'am വന്നു phone പിടിച്ചത്. അപ്പോഴേക്കും ആ നിർദേശം കൊടുത്ത faculty പോയിരുന്നു. പിന്നീട് ഇക്കാര്യം മാഡത്തിനോട് പറഞ്ഞപ്പോൾ ഇതായിരുന്നു മറുപടി: "Then I am sorry, it is just a bad luck. I can't do anything. ഇവരുടെ അടുത്ത് നിന്ന് ഞാനെങ്ങനെ നീതി പ്രതീക്ഷിക്കും??

ഇതും മനസ്സിൽ വെച്ചാണ് ഒരാഴ്ചക്ക് ശേഷം ഞാൻ answer sheet നോക്കാൻ പോയത്. എൻ്റെ പേപ്പർ കയ്യിൽ തരുമ്പോൾ ഞാനവരുടെ മുഖമൊന്ന് ശ്രദ്ധിച്ചു, 'ഇല്ല ...ഭാവമാറ്റമൊന്നുമില്ല'. കിട്ടിയ ഉടനെ ഞാൻ പിറകു ഭാഗമാണ് നോക്കിയത്. അവിടെ red-ink കൊണ്ട് എഴുതിവെച്ചതൊക്കെ വെട്ടിയിരുന്നു. അതിനടിയിൽ മറ്റൊന്ന് എഴുതിയിരുന്നു - "no evidence for cheating".
അതൊന്നു ഫോട്ടോ എടുക്കാതിരുന്നത് പിന്നീട് ഓർക്കുമ്പോഴെല്ലാം വലിയ നഷ്ടമായി തോന്നാറുണ്ട്.

ഇതിപ്പോൾ എൻ്റെ മനസ്സിൽ വന്നത് കഴിഞ്ഞയാഴ്ച ഒരു പത്രവാർത്ത കണ്ടപ്പോഴാണ് - Delhi court’s acquittal of two persons accused of involvement in the 2005 serial blasts. അതിലെ Muhammed Rafique Shah 2005ൽ police പിടിക്കപ്പെടുമ്പോൾ oru college student ആയിരുന്നു, അതുകൊണ്ടായിരിക്കാം ആ news  എൻ്റെ മനസ്സിനെ വിടാതെ പിടികൂടുന്നത്. ഇപ്പോൾ തെളിവില്ലെന്ന് കണ്ടു കോടതി വെറുതെവിട്ടിരിക്കുന്നു. ഒന്നും രണ്ടുമല്ല, പതിനൊന്നു വർഷമാണ് ജീവിതത്തിൻ്റെ നല്ലകാലത്തു നിന്ന് അവർ പറിച്ചെടുത്തത്. I don 't know the real truth behind these. But if he is innocent, who will repay those damages? 

എൻ്റെ ആ ഒരാഴ്ച പോലും എനിക്കു മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റിയിരുന്നില്ല. അയാൾ അനുഭവിച്ചതിന്റെ നൂറിലൊന്നുപോലും അത് ഇല്ലെന്ന് എനിക്കറിയാം. അത് എനിക്ക് അനുഭവിക്കാൻ പറ്റുന്ന ഒരു ചെറിയ dose ആയിരുന്നു. ആ റഫീഖിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലെന്ന് എനിക്ക് ആലോചിക്കാൻ കൂടി കഴിയുന്നില്ല. നരകത്തിലെ അഗ്നിക്ക് ഭൂമിയിലെ അഗ്നിയേക്കാൾ നൂറിരട്ടി ചൂടുണ്ടെന്ന് ചെറുപ്പത്തിൽ പറഞ്ഞു കേട്ടപ്പോഴും എനിക്ക് imagine ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.

Each birthday is not only reminding our ages, but also filling the jar of experience of each individual. ലോകം ഇങ്ങനെയൊക്കെയാണെന്നു മനസ്സിലാക്കും തോറും മനസ്സിൽ ഭീതിയുടെ ആഴം കൂടി വരികയാണ്. ഒന്നുമറിയേണ്ടി വന്നിട്ടില്ലാത്ത ആ കുട്ടിക്കാലത്തേക്ക് പോകാൻ മനസ്സ് അറിയാതെ കൊതിച്ചു പോകുന്നു.






Comments