The Debut


ഒരു blog എഴുതിത്തുടങ്ങണമെന്നു കുറച്ചു നാളായി ആലോചിക്കുന്നു. ആദ്യം പേടിയായിരുന്നു, ഞാൻ അതിനും മാത്രമൊക്കെയുണ്ടോ? പിന്നെ തോന്നി ബ്ലോഗ് എഴുതുന്നവരൊക്കെ അത്ര വലിയ teams ഒന്നുമല്ലല്ലോ എന്ന് . അതുകൊണ്ട് എനിക്കുമാകാം. മറ്റുള്ളവർ വായിച്ചേക്കാം, ചിലപ്പോൾ mind ചെയ്യാതിരിക്കാം. എന്നാലും എനിക്ക് എഴുതണം. എൻ്റെ മനസ്സിലുള്ളത് മുഴുവനും - The French Beard. പേര് ബോറാണോ? അറിയില്ല, ചുമ്മാ കിടക്കട്ടെ. ഇപ്പോൾ എന്തായാലും ഇത് എഴുതാൻ പറ്റിയ നല്ല മൂഡിലാ. പക്ഷെ എന്ത് വെച്ച് തുടങ്ങും? Nothing came to my mind for few days. അതിനിടയ്ക്കാണ് അരുൺ (my friend) എനിക്കൊരു gift തന്നത് - 'Jar full of Motivations'

നല്ല ഭംഗിയുള്ള ഒരു സ്ഫടികപ്പാത്രം. അതിൽ നിറയെ പല പല നിറങ്ങളിലുള്ള കടലാസ് തുണ്ടുകൾ. ഓരോന്നിലും ഓരോ inspiring quotes. മൊത്തത്തിൽ എത്രയുണ്ടെന്നറിയില്ല. എല്ലാം ഒറ്റയടിക്ക് വായിക്കാനും തോന്നിയില്ല. ഓരോ ദിവസവും ഓരോന്ന് വീതം എടുക്കാം. Yes, let it be the stepping stone. അതിൽ ആദ്യത്തേത് ഇന്ന് എടുത്തു - Soar high and keep your feet on ground.


Good message - എനിക്ക് ആദ്യം മനസ്സിൽ തോന്നിയത് ഇതാണ്. ഇതിലെ ആദ്യ ഭാഗം നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്, എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നതാണ്. സ്വന്തം മക്കൾ ഉയരങ്ങളിലെത്തുന്നത് സ്വപ്നം കാണാത്ത ഒരു മാതാപിതാക്കളുമുണ്ടാവില്ല. തങ്ങൾ പഠിപ്പിച്ച കുട്ടികൾ പ്രശസ്തിയുടെ കൊടിമുടിയിൽ എത്തുന്നത് കണ്ടു പുളകം കൊള്ളാത്ത എത്ര അധ്യാപകരുണ്ട്. പക്ഷെ  ഇതിനിടയിൽ രണ്ടാമത്തെ കാര്യം അവരെ പഠിപ്പിക്കാൻ പലരും മറക്കാറുണ്ട്. അപ്പോൾ വന്ന വഴി അവരും മറക്കും. നൂലറ്റുപോയ പട്ടത്തിന്റെ ഗതി നമുക്ക് ഊഹിക്കാമല്ലോ. Why I should explain all these? this is just commonsense, which is unaware by most.  


I am done with my first post. Is it 'okey' atleast? Don't know.

Comments