Enroll Yourself in Positive Potential


ഇന്നലെ blog ഉണ്ടാക്കി. എന്തൊക്കെയോ എഴുതിയിട്ടു. അവസാനം എല്ലാം കഴിഞ്ഞ് publish ചെയ്ത ശേഷം Google plusൽ share ചെയ്യാനുള്ള option വന്നപ്പോൾ ഞാനൊന്നു ഞെട്ടി, അതിനുള്ള ധൈര്യമില്ലായിരുന്നു. I pressed the 'cancel' button. എനിക്ക് പിന്നെ ഇതിൽ നിന്ന് എന്ത് കിട്ടുമെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ - ആത്മസംതൃപ്തി. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഡയറി എഴുതാൻ തുടങ്ങിയതാ, that means from 2011 onwards. ഇതുവരെ അത് മുടക്കീട്ടില്ല. അതിൽ നിന്നും ഇതൊക്കെ തന്നെയാ കിട്ടുന്നത്. വേറെ ആരെങ്കിലും വായിക്കുമോ എന്ന് പേടിച്ചു വീട്ടിൽ മേശയിൽ വെച്ച് പൂട്ടി ആ ചാവിയും കൊണ്ടാണ് കോളേജിൽ വരാറുള്ളത്. പക്ഷെ ആ പഴയ ആ ഡയറികളൊക്കെ വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ....'എൻ്റെ സാറേ....അതൊരു വല്ലാത്ത ജാതി ഫീലാണ്'.


ഇന്നും എന്തെഴുതുമെന്ന് ചിന്തിച്ചിരിക്കുന്നതിനിടയിൽ ആദ്യം മനസ്സിൽ വന്നത് ഡയറി തന്നെ. ഞാനൊന്നു മറിച്ചു നോക്കി - 2017ലെ ഒന്നാമത്തെ ദിവസം തന്നെ (അഥവാ പുതുവത്സര ദിനം) ഞാൻ പഠിച്ച ഒരു വലിയ പാഠം അതിൽ പറഞ്ഞിട്ടുണ്ട്, ഒരു വളരെ ചെറിയ സംഭവം:

"കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് സ്ഥലം, ആറു മാസത്തിനു ശേഷത്തിന് നാട്ടിൽ കാലുകുത്തിയ സമയം. ഉപ്പ വണ്ടിയും എടുത്തു വരുന്നതും കാത്തിരിക്കുന്നതിനിടക്ക് ഞാനൊരു കാഴ്ച കണ്ടു - മുതുകിൽ കൂനുള്ള ഒരാളും അയാളുടെ ഭാര്യയും ഒരു ലഗേജിന്റെ രണ്ടറ്റവും പിടിച്ചു പ്ലാറ്റഫോമിൽ നിന്നും പുറത്തു വരുന്നു.

ഭാര്യ: ഹോ! എൻ്റെ കൈ പോയി...നോക്കി (കയ്യിലെ ലഗ്ഗേജിൻ്റെ വള്ളിയുടെ പാട് തൻ്റെ ഭർത്താവിന് കാണിച്ചു കൊടുത്തു)

ഭർത്താവ്: പിന്നെ.....ഇത്തിരിപ്പോന്ന ഒരു ബാഗ് പിടിച്ചപ്പോഴേക്കും ഓൾടെ  കൈ പോയത്രേ. നീ എന്നെ നോക്ക്, ഒരു പ്രശ്‍നുംല്ല്യ.  

ഭാര്യ: അയിന്  ഇങ്ങളത്ര പവർ നിക്കില്ല്യല്ലോ (അതും പറഞ്ഞു ഭർത്താവിൻ്റെ ആ  മുതുകത്ത് സ്നേഹത്തോടെ ഒന്നടിച്ചു) "

സ്വന്തം പരിമിതികളെ പഴിച്ചു വിലപിക്കാനൊന്നും അവർക്കു സമയമില്ല. ഈ കൊച്ചു ജീവിതം ആസ്വദിക്കുന്ന തിരക്കിലാണവർ. Life അടിച്ചുപൊളിക്കാൻ ഒരൊറ്റ കാര്യമേ വേണ്ടതുള്ളു - A Postive Mind !!

Comments