കോളേജ് ജീവിതത്തിൻ്റെ അവസാന കാലഘട്ടത്തിലാണ് ഒരു ബ്ലോഗെന്ന ആശയം മനസ്സിൽ വരുന്നത്. ബ്ലോഗ് ഉണ്ടാക്കിയ ശേഷവും ഏകദേശം ഒരു വർഷത്തോളം എടുത്തു അത് നാലാളറിയാൻ, ധൈര്യമില്ലായിരുന്നു, അത് തന്നെയാണ് കാര്യം. കാരണം എൻ്റെ ശൈലി തന്നെ. പത്താം ക്ലാസ്സോടെ നിന്നതാണ് മലയാള പഠനവും വായനയുമൊക്കെ. എൻ്റെ പോസ്റ്റുകൾക്കും അത്ര നിലവാരമേ കാണുകയുള്ളൂ... എഴുതുന്നത് മലയാളത്തിലാണെങ്കിലും അതിൽ ഇംഗ്ലീഷും മംഗ്ലീഷും ഹിന്ദിയും അറബിയുമൊക്കെ വന്നെന്നു വരും. പറഞ്ഞുവന്നത് മറ്റൊന്നുമല്ല, സാഹിത്യത്തിൻ്റെ അതിപ്രസരത്താൽ തുളുമ്പി നിൽക്കുന്ന രചനകൾ ഒന്നും ഇവിടെ പ്രതീക്ഷിക്കരുത്! ഒരു സാധാരണക്കാരൻ അവനു മനസ്സിൽ തോന്നിയ കാര്യങ്ങൾ ചുമ്മാ എഴുതിവെക്കുന്നു, അതിൽ ചിലപ്പോൾ ഒരു മലപ്പുറം ചുവയും വന്നേക്കാം... അതുകൊണ്ടു തന്നെ, തെറ്റുകൾ ഉണ്ടാകാം - സഹിക്കുക, ക്ഷമിക്കുക, പൊറുക്കുക. പറ്റുമെങ്കിൽ ചൂണ്ടിക്കാണിക്കുക!
എൻ്റെ പോസ്റ്റിലെ കഥാപാത്രങ്ങൾ നിങ്ങളൊക്കെ തന്നെയാകും. നല്ലൊരു ശതമാനവും എനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളാകും, അതിൽ കുറച്ചു ഭാവനയുടെ കയ്യൊപ്പ് കൂടി പതിപ്പിക്കും, അത്രയേ കാണൂ... പിന്നെ ഞാൻ അല്പം മടിയനായതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾ മാത്രമേ എഴുതൂ... പോസ്റ്റുകളുടെ ദൈര്‍ഘ്യം കുറവായിരിക്കും. ചില പോസ്റ്റുകൾ വായിച്ചാൽ ചിലപ്പോൾ എനിക്ക് വട്ടാണെന്ന് തോന്നും. ചുമ്മാ മനസ്സിൽ തോന്നുന്ന ഓരോന്ന് കുത്തികുറിച്ചിടുന്നതാ... വല്യ കാര്യമുണ്ടായിട്ടൊന്നുമല്ല.
ഇതുവരെ ബ്ലോഗിലെ പോസ്റ്റുകളും മറ്റും ഷെയർ ചെയ്തും മറ്റുമൊക്കെ സഹായിച്ച എല്ലാവർക്കും നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു.
(ബ്ലോഗിന് മുകളിൽ കാണുന്ന താത്ക്കാലിക ലോഗോ ഉണ്ടാക്കിത്തന്നത് എൻ്റെ സുഹൃത്ത് ദിനേശ് ആണ് - Thankz dear😍)
നന്ദിയോടെ,
റമീസ്
Comments
Post a Comment